മലയാളം കവിതകള്‍

ഒരു സംസ്കാരത്തിന്റെ പ്രതിഫലനം
കാലം മാറി , കോലം മാറി , കാലചക്രം തിരിയുന്നതിനനുസരിച്ചു മലയാളം കവിതകളും വിവിധ പരിഷ്കാരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു .
മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക്കു മാത്രം . . . . . .
മൂല്യങ്ങള്‍ ഉപേക്ഷിച്ചുള്ള മാറ്റങ്ങളെ അംഗീകരിക്കാന്‍ മനസില്ലാത്തവരെ ,
ഇവിടെ നമുക്ക് കൈകോര്‍ക്കാം. . .
. .

Monday, November 4, 2013

ഒളിച്ചുപാര്‍ക്കലുകളുടെ ഒരു ദിവസം

ഒരൊറ്റ ദിവസത്തെ 
പല നേരങ്ങളില്‍
ചിലപ്പോള്‍ നീയെനിക്കന്യനാവുന്നു
മറ്റു ചിലപ്പോള്‍ ഒരപരിചിതന്‍
വേറെ ചിലപ്പോളെന്റെ
പുലമ്പലുകളില്‍
മുഖം കുനിഞ്ഞൊരു കുറ്റവാളി
എല്ലാ ദിവസങ്ങളുടെയും 
അന്ത്യത്തില്‍
പറിച്ചെറിയാന്‍ ആവാത്തൊരു
കാട്ടുചെടിയും !!
നീയെന്താണിങ്ങനെ?
അല്ലെങ്കില്‍
ഞാനെന്താണിങ്ങനെ?
ഒരു ചോദ്യത്തിനുത്തരം
മറു ചോദ്യമാകുന്നതിന്റെ
നിസഹായതയില്‍
നിന്നെ ഈ ജീവിതത്തില്‍ നിന്ന്
ഇറക്കി വിടുന്നു
ഇല്ലാത്ത വാതിലുകളെ
നിന്റെ നേര്‍ക്കാഞ്ഞ്
വലിച്ചടക്കുന്നു !!

9 comments:

 1. വളരെ നന്നായിട്ടുണ്ട്

  ReplyDelete
 2. നന്നായിട്ടുണ്ട്

  ReplyDelete
 3. നന്നായിട്ടുണ്ട്

  ReplyDelete
 4. ഓർമകൾക്ക് എപ്പോഴും ഉണരനാണിഷ്ടം. മധുരവും ചവർപ്പും ഏറക്കുറെ കെട്ടുപിണഞ്ഞു നാളിതേവരെ നമ്മോടൊപ്പം.
  ഇന്നലെകൾ എന്ന് മാത്രം പറഞ്ഞുകൊണ്ട്.
  പ്രവീൺ പാറയ്ക്കൽ

  ReplyDelete
 5. നന്നായിട്ടുണ്ട്

  ReplyDelete
 6. അനുഭവ കവിതകൾക്ക് മൂർച്ചം കൂടുതലായിരിക്കും

  ReplyDelete
 7. Illatha vathilukale ninte nerkk anju valichu kottiyadakkunnu

  ReplyDelete